ഇന്ത്യ സ്‌കില്‍സ്: 32 മെഡലുകളുമായി സൗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളം

Update: 2021-12-06 10:33 GMT

വിശാഖപ്പട്ടം: ഡിസംബര്‍ ഒന്ന് മുതല്‍ നാലു വരെ വിശാഖപട്ടണത്ത് നടന്ന ഇന്ത്യ സ്‌കില്‍സ് സൗത്ത് മേഖല മത്സരത്തില്‍ 39 ഇനങ്ങളില്‍ 16 സ്വര്‍ണവും 16 വെള്ളിയും നേടി കേരളം കരുത്തു തെളിയിച്ചു. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 51 തൊഴില്‍ മേഖലകളിലായി 19 വയസ്സിനും 24 വയസ്സിനും മദ്ധ്യേയുള്ള 400 പേര്‍ പങ്കെടുത്തു.

വിശാഖപട്ടണത്തെ വിവിധ വ്യാവസായിക പരിശീലന സ്ഥാപനങ്ങളിലായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ആന്ധ്രാപ്രദേശ് വാണിജ്യ വ്യവസായ നൈപുണ്യ മന്ത്രി എം. ഗൗതം റെഡ്ഡി നിര്‍വഹിച്ചു.

32 മെഡലുകളുമായി സൗത്ത് ഇന്ത്യയില്‍ കേരളം ഒന്നാം സ്ഥാനവും 29 മെഡലുകളുമായി കര്‍ണാടക രണ്ടാം സ്ഥാനവും നേടി. സ്വര്‍ണവും വെള്ളിയും നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാം.

2020 ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന ഇന്ത്യാ സ്‌കില്‍സ് കേരള നൈപുണ്യ മത്സരത്തില്‍ 39 തൊഴില്‍ മേഖലകളില്‍ യുവാക്കളുടെ വൈദഗ്ധ്യം അവതരിപ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതില്‍ വിജയിച്ചവരാണ് സൗത്ത് മേഖലാ മത്സരത്തില്‍ പങ്കെടുത്തത്. 

Tags:    

Similar News