ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യ

ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടുന്നത്.

Update: 2020-08-31 09:35 GMT

ന്യൂഡല്‍ഹി: ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യന്‍ സൈന്യം. ശനി, ഞായര്‍ ദിവസങ്ങളിലാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായതെന്നും ഇന്ത്യന്‍ ആര്‍മി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാംഗോങ് തടാക തീരത്ത് നടന്ന ചൈനയുടെ നീക്കമാണ് ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ സൈന്യം ഈ നീക്കം പ്രതിരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ നയതന്ത്രതലത്തിലുള്ള ചര്‍ച്ച നടന്നുവരികയാണെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സേന വ്യക്തമാക്കി.

ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടുന്നത്. അതേസമയം സംഘര്‍ഷത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, എന്നാല്‍ സംഭവത്തിന് ശേഷം മേഖലയില്‍ സൈനികരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 

Tags:    

Similar News