പാല്‍ വേണം, പക്ഷേ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന പശുക്കളില്‍ നിന്നാവരുത്; അമേരിക്കയില്‍ നിന്നുള്ള പാല്‍ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ

Update: 2025-07-15 11:07 GMT

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പാല്‍ മാംസത്തിനോ മറ്റാവശ്യങ്ങള്‍ക്കോ വേണ്ടി വളര്‍ത്തുന്ന പശുക്കളില്‍ നിന്നാകരുതെന്ന നിര്‍ദേശം മുന്നോട്ട് വച്ച് ഇന്ത്യ. ക്ഷീര മേഖല അമേരിക്കക്കു തുറന്നു കൊടുക്കുന്നത് വലിയ നഷ്ടത്തിന് കാരണമായേക്കാവുന്നതിനാല്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ അനിവാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം, ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും കരാര്‍ ഉറപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്. കാര്‍ഷിക മേഖലയ്‌ക്കൊപ്പം ന്യൂഡല്‍ഹിയിലെ ക്ഷീരമേഖലയും തകര്‍ച്ചയുടെ വക്കിലാണ്.

ഇറക്കുമതി ചെയ്യുന്ന പാലുല്‍പ്പന്നങ്ങള്‍ മാംസത്തിനും രക്തത്തിനും വേണ്ടി വളര്‍ത്തുന്ന പശുക്കളില്‍ നിന്നല്ലെന്ന് ഉറപ്പാക്കുന്നതിന് കര്‍ശനമായ സര്‍ട്ടിഫിക്കേഷന്‍ വേണമെന്ന ഇന്ത്യയുടെ നിര്‍ബന്ധമാണ് ഈ പ്രതിസന്ധിയുടെ കാതല്‍.

Tags: