ന്യൂഡല്‍ഹി: ലോകമാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 150ലേക്ക്. 2021ല്‍ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പട്ടികയിലാണ് ഇത്.
വിത്തൗട്ട് ബോര്‍ഡേഴ്‌സ് ആണ് കണക്കെടുത്തത്. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം ഭീഷണി നേരിടുന്നതായി റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തിന് വലിയ ദോഷം വരുത്തുന്നതായി റിപോര്‍ട്ട് ആരോപിക്കുന്നു.
'2010കളുടെ മധ്യത്തില്‍, നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ബിജെപിയും മാധ്യമങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന വലിയ കുടുംബങ്ങളുമായി അടുപ്പം രൂപപ്പെട്ടതോടെയാണ് കാര്യങ്ങള്‍ സമൂലമായി മാറിയത്'' കൊവിഡുമായി ബന്ധപ്പെട്ട് മുസ് ലിംകളെ വില്ലന്മാരാക്കി അവതരിപ്പിച്ചതും റിപോര്‍ട്ടിലുണ്ട്.
ഓരോ വര്‍ഷവും മൂന്നോ നാലോ പേര്‍ ജോലിയുടെ ഭാഗമായി കൊല്ലപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ പോലിസിന്റെയും മറ്റ് രാഷ്ട്രീയക്കാരുടെയും കുറ്റവാളികളുടെയും ആക്രമണത്തിന് ഇരയാവുന്നുമുണ്ട്. കശ്മീരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.