രാഹുലിനും ധവാനും അര്‍ദ്ധ സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ഇടവേളയക്ക് ശേഷം ടീമില്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ് അവസരം മുതലാക്കാനായില്ല.

Update: 2020-01-10 15:52 GMT

പൂനെ: ശ്രീലങ്കയ്‌ക്കെതിരായ അവസാന ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. കെ എല്‍ രാഹുല്‍(54), ശിഖര്‍ ധവാന്‍(52) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മനീഷ് പാണ്ഡെ(31), കോഹ്‌ലി(26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇടവേളയക്ക് ശേഷം ടീമില്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ് അവസരം മുതലാക്കാനായില്ല. ആദ്യ പന്തില്‍ സിക്‌സറടിച്ച സഞ്ജു രണ്ടാം പന്തില്‍ പുറത്താവുകയായിരുന്നു. ലങ്കയ്ക്കായി സങ്കഡകന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ മല്‍സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.

Tags: