ഇന്ത്യ-പാക് വെടി നിര്‍ത്തല്‍; വെടിനിര്‍ത്തലിന് പിന്നില്‍ താനാണെന്ന അവകാശവാദം തനിക്കില്ലെന്ന് ട്രംപ്
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിന് പിന്നില്‍ താനാണെന്ന അവകാശവാദം തനിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ അത് ചെയ്തുവെന്ന് അവകാശപ്പെടുന്നില്ലെന്നും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.
ഖത്തറില്‍ യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന. താനാണ് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നം തീര്‍ത്തതെന്ന് പറയുന്നില്ല, പക്ഷെ, അതിനുവേണ്ടി തീര്‍ച്ചയായും പരിശ്രമിച്ചിട്ടുണ്ട്. ഇവിടെനിന്നു പോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാണാന്‍ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നു. എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
വെടിനിര്‍ത്തല്‍ ധാരണ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും മുമ്പേ വിവരം പങ്കുവെച്ചതും ട്രംപായിരുന്നു. അതേസമയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ യുഎസ് മധ്യസ്ഥത ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.