'ഓപറേഷൻ സിന്ദൂർ'; പാകിസ്താനിൽ ഇന്ത്യൻ ആക്രമണം; ഒമ്പതിടങ്ങളിലെന്ന് റിപോർട്ട്

Update: 2025-05-06 21:31 GMT

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനു തിരിച്ചടിയെന്നോണം പാക്കിസ്താനു നേരെ ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണം. പാക് അധീന കശ്മീരിൽ ഒമ്പത് സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായാണ് റിപോർട്ട്. ഓപറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിലെ നാശനഷ്ടങ്ങളെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.




 



ആക്രമണത്തിൻ്റെ വീഡിയോ ഇന്ത്യൻ ആർമി പുറത്തുവിട്ടു. നീതി നടപ്പായി എന്ന അടിക്കുറപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. പാക് അധീന കശ്മീരിൽ ഇന്ത്യ മൂന്ന് മിസൈലുകൾ കൊണ്ട് ആക്രമണം നടത്തിയതായി പാകിസ്താൻ വക്താക്കൾ അറിയിച്ചതായി ദി ഹിന്ദു റിപോർട്ട് ചെയ്തു. ഇന്ത്യൻ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പാകിസ്താൻ വ്യക്തമാക്കി. പഹൽഗാമിൽ 26 പേരെ വെടിവച്ച് കൊന്നതിനു പിന്നാലെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപോർട്ടുകളുണ്ടായിരുന്നു. മാത്രമല്ല, രാജ്യത്ത് 250 ഓളം സ്ഥലങ്ങളിൽ ഇന്ന് മോക് ഡ്രില്ല് നടത്തുമെന്നും അറിയിച്ചിരുന്നു.

Tags: