ഇന്ത്യയില്‍ മന്‍മോഹന്‍ സിങ്ങിനെപ്പോലെയൊരു പ്രധാനമന്ത്രിയുടെ അഭാവം അനുഭവപ്പെടുന്നു: മന്‍മോഹന്‍സിങ്ങിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ഗാന്ധി

Update: 2020-09-26 10:01 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മന്‍മോഹന്‍സിങ്ങിനെപ്പോലെ ആഴമുളള ഒരു പ്രധാനമന്ത്രിയുടെ കുറവുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച ജന്മദിന സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ 'നിരാശ' പ്രകടിപ്പിച്ചത്.

2004 മുതല്‍ 2014 വരെയുള്ള കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിങ്ങിന്റെ 88ാം ജന്മദിനമാണ്് ഇന്ന്.

ഡോ. മന്‍മോഹന്‍ സിങ്ങിനെപ്പോലെ ആഴമുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യയ്ക്ക് അനുഭവപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ സത്യസന്ധതയും മാന്യതയും അര്‍പ്പണബോധവും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്, 'രാഹുല്‍ ഗാന്ധി പറഞ്ഞു.

'അദ്ദേഹത്തിന് ജന്മദിനാശംസകളും മനോഹരമായ ഒരു വര്‍ഷവും ആശംസിക്കുന്നു,' 'ഹാപ്പി ബര്‍ത്ത്‌ഡേ ഡോ.എംഎംസിങ്്' എന്ന ഹാഷ്ടാഗിലൂടെയാണ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്.

Similar News