വാഷിങ്ടണ്‍: ഇന്ത്യ ലോകത്തിലെ മുന്‍നിര വളര്‍ച്ചാ എഞ്ചിനാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). രാജ്യത്തിന്റെ മൂന്നാം പാദ വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ ഐവി സ്റ്റാഫ് റിപോര്‍ട്ടിന്റെ ഭാഗമായി നടത്തിയ ഐഎംഎഫിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനമാകുമെന്നാണ്. ശക്തമായ ആഭ്യന്തര ഉപഭോഗമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.അതേസമയം, ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് അപ്ഡേറ്റ് അടുത്ത ആഴ്ച പുറത്തിറങ്ങും.