ഇന്ത്യ രക്തം വാര്‍ക്കുന്നു; ലോകം മൗനം വെടിയണമെന്ന് മലേസ്യന്‍ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

അക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോക മുസ്‌ലിം നേതാക്കള്‍ ശക്തമായ സന്ദേശം നല്‍കണമെന്നും ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിച്ച് കലാപം നടത്താന്‍ അനുവദിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ചെയ്തികളെ അപലപിക്കാന്‍ ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിം സംഘടനകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2020-03-03 06:13 GMT

ക്വലാലംപൂര്‍: ഹിന്ദുത്വ ആള്‍ക്കൂട്ടം മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടത്തിവരുന്ന അക്രമങ്ങളും വീടുകളും കടകളും പള്ളികളും അഗ്നിക്കിരയാക്കുന്നതും ഇന്ത്യയില്‍ നിര്‍ബാധം തുടരുമ്പോഴും ഭീതിദമായ ആക്രമണങ്ങള്‍ സംബന്ധിച്ച് ലോക സമൂഹം പാലിക്കുന്ന നിശബ്ദതയില്‍ ഖേദിക്കുന്നതായി മലേസ്യന്‍ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് മുഹമ്മദ് അസ്മി അബ്ദുല്‍ ഹമീദ്. അക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോക മുസ്‌ലിം നേതാക്കള്‍ ശക്തമായ സന്ദേശം നല്‍കണമെന്നും ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിച്ച് കലാപം നടത്താന്‍ അനുവദിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ചെയ്തികളെ അപലപിക്കാന്‍ ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിം സംഘടനകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോലിസും ആര്‍എസ്എസും ഉള്‍പ്പെടെയുള്ള ബിജെപി സര്‍ക്കാര്‍ സര്‍ക്കാര്‍ അക്രമത്തിന് കൂട്ടുനില്‍ക്കുകയാണ്. ദിനംപ്രതി പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ അനിയന്ത്രിതമായ അക്രമത്തെയാണ് കാണിക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. അംഗവൈകല്യം ബാധിച്ച ഇരകള്‍, കത്തിക്കരിഞ്ഞതും വികൃതമാക്കിയതുമായ മൃതദേഹങ്ങള്‍ തുടങ്ങിയവ മൃഗീയമായ ആക്രമണത്തേയാണ് കാണിക്കുന്നത്.വീടുകളുടെയും കടകളുടെയും പള്ളികളുടെയും അവശിഷ്ടങ്ങള്‍ ഡല്‍ഹി കലാപത്തെതുടര്‍ന്ന് മുസ്‌ലിം സമൂഹം ഇപ്പോള്‍ നേരിടുന്ന ഭയാനകമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു.നിര്‍ഭാഗ്യവശാല്‍ ദിനംപ്രതി സ്ഥിതി വഷളാവുകയാണ്.

ഒരു സമൂഹമായി സമാധാനപരമായി ജീവിക്കുകയും ഇന്ത്യന്‍ പൗരന്മാരായി ദീര്‍ഘകാലമായി അയല്‍വാസികളായിരിക്കുകയും ചെയ്ത ചില ഹിന്ദുക്കളുടെ പെട്ടെന്നുള്ള ക്രൂരത തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അരാജകത്വവും ഇന്ത്യയിലെ മുസ്‌ലിംകളെ വംശ ശുദ്ധീകരണം നടത്താന്‍ ലക്ഷ്യമിട്ടുള്ള പ്രകോപനവും അനുവദിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാടുകളും തങ്ങള്‍ വെറുക്കുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമാണ് ഡസന്‍ കണക്കിന് പള്ളികളെ ആക്രമിച്ചതിലൂടെ നടത്തിയത്. തങ്ങളുടെ പുണ്യ ആരാധനാകേന്ദ്രം സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്.

മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തെ ധിക്കരിക്കുകയും ഉപരോധത്തിലിരിക്കുന്ന മുസ്‌ലിംകളെ ജീവന്‍ അപകടപ്പെടുത്തിയും സംരക്ഷിച്ച ഹിന്ദു സഹോദരങ്ങളോട് ആത്മാര്‍ത്ഥമായ ബഹുമാനം അറിയിക്കുന്നതായും മുഹമ്മദ് അസ്മി അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.


Tags: