ഹായില്‍ പ്രവിശ്യയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു

ഹായിലിലെ കിംങ്ങ് ഖാലിദ് ഗവണ്‍മെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാപില്‍ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രക്തദാനം നടത്തി.

Update: 2020-08-19 08:01 GMT

ഹായില്‍ : ഇന്ത്യന്‍ പ്രവാസി കൂട്ടായ്മയായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാ , രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സൗദിയിലെ കോവിഡ്-19 രോഗ ബാധിതര്‍ക്ക് ആശ്വാസവുമായി സൗദി ദേശീയ തലത്തില്‍ നടത്തുന്ന പ്ലാസ്മ, രക്തദാന കാംപയിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

ഹായിലിലെ കിംങ്ങ് ഖാലിദ് ഗവണ്‍മെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാപില്‍ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രക്തദാനം നടത്തി.

ഹായലില്‍ ആഗസ്റ്റ് 16 ന് തുടങ്ങിയ രക്തദാനം ആഗസ്റ്റ് 20 വരെ നീണ്ടു നില്‍ക്കുമെന്ന് ഹായില്‍ ഫോറം പ്രസിഡന്റ് ബാവാ താനൂര്‍ അറിയിച്ചു. രക്തദാന വിഭാഗം മേധാവി ഖാലിദ് അബ്ദുല്‍ അസീസ്, മൂസാ വുഇദ് ഷമ്മരി, നാസര്‍ മിത്താബ്, മുഹമ്മദ് സാമില്‍, സിയാദ് നാസര്‍, ഫ്രറ്റേണിറ്റി ഫോറം ഹായില്‍ ഭാരവാഹികളായ ഷെമീം ഷിവപുരം, ഹമീദ് കര്‍ണ്ണാടക, മുനീര്‍ കോയിസന്‍, സബീഹ് കാട്ടാമ്പള്ളി എന്നിവര്‍ നേത്യത്വം നല്‍കി. ജൂലൈ 25 ന് തുടങ്ങി ആഗസ്റ്റ് 25 വരെ നീണ്ടു നില്‍ക്കുന്ന ദേശീയ കാംപയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരെ അണിനിരത്തി പൊതുജന പിന്തുണയോടെയാണ് കാംപയിന്‍ നടത്തുന്നത്. 

Tags:    

Similar News