ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഇടപെട്ടു; അന്‍ഷാദിന്റെ ദുരിത ജീവിതം അവസാനിച്ചു

2017 ഒക്ടോബറില്‍ സൗദിയില്‍ എത്തിയ അന്‍ഷാദിന് സ്‌പോണ്‍സറുടെ വീട്ടിലെ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലി ആണ് ലഭിച്ചത്.

Update: 2019-11-19 19:18 GMT

ഹഫര്‍ അല്‍ ബാത്തിന്‍ (സൗദി അറേബ്യ): സൗദിയില്‍ സ്‌പോണ്‍സറുടെ ക്രൂരതകള്‍ക്കിരയായി ദുരിത ജീവിതം നയിച്ചുവന്ന അമ്പലപ്പുഴ കാക്കാഴം പുതുവല്‍ അന്‍ഷാദ് എന്ന യുവാവിന്റെ നരക ജീവിതം അവസാനിച്ചു. 2017 ഒക്ടോബറില്‍ സൗദിയില്‍ എത്തിയ അന്‍ഷാദിന് സ്‌പോണ്‍സറുടെ വീട്ടിലെ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലി ആണ് ലഭിച്ചത്. തുടര്‍ന്ന് അങ്ങോട്ട് അന്‍ഷാദിന് നരക ജീവിതം ആയിരുന്നു.

പറഞ്ഞ ജോലി കൊടുക്കാതെയും ശമ്പളം കൃത്യമായി കൊടുക്കാതെയും നാട്ടില്‍ വരാന്‍ അനുവദിക്കാതെയും ഒക്കെ ദുരിത ജീവിതത്തില്‍ കഴിഞ്ഞ അന്‍ഷാദിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര മന്ത്രിമാരെയും മറ്റ് അധികാരികളെയും ഒക്കെ വിഷയം ശ്രദ്ധയില്‍പെടുത്തി അന്‍ഷാദിന്റെ മോചനത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുക ആയിരുന്നു കുടുംബം.

തുടര്‍ന്നാണ് ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകരെ നാട്ടില്‍ നിന്ന് അര്‍ഷാദിന്റെ കുടുംബം ബന്ധപ്പെടുകയും സൗദി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരികയും ചെയ്തത്. തുടര്‍ന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഇന്ത്യന്‍ എംബസ്സി വെല്‍ഫയര്‍ വിഭാഗം വളണ്ടിയര്‍ നൗഷാദ് കൊല്ലത്തിനെ ചുമതലപ്പെടുത്തുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പോലിസ് അധികാരികളെ ബന്ധപ്പെടുകയും സ്‌പോണ്‍സറെ വിളിച്ചു വരുത്തി അന്‍ഷാദിനെ മോചിപ്പിക്കുകയുമായിരുന്നു.




Tags:    

Similar News