ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രവാസി സമൂഹം മുന്നിട്ടിറങ്ങണം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

എന്‍ആര്‍സി, സിഎഎ പോലെ സംഘ്പരിവാര്‍ പടച്ചുവിടുന്ന വാറോലകളെ ജനങ്ങള്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളണമെന്ന് ടേബിള്‍ ടോക്ക് പ്രഖ്യാപിച്ചു.

Update: 2019-12-21 04:28 GMT

സകാക്ക(സൗദി അറേബ്യ): വിഭജന രാഷ്ട്രീയത്തിലൂടെ സംഘ്പരിവാര്‍ നടത്തുന്ന ഭരണഘടന ധ്വംസനത്തെ ചോദ്യം ചെയ്യാന്‍ പ്രവാസി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറംടേബിള്‍ ടോക്ക് ആഹ്വാനം ചെയ്തു. സകാക്കയില്‍ നടന്ന ടേബിള്‍ ടോക്കില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. എന്‍ആര്‍സി, സിഎഎ പോലെ സംഘ്പരിവാര്‍ പടച്ചുവിടുന്ന വാറോലകളെ ജനങ്ങള്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളണമെന്ന് ടേബിള്‍ ടോക്ക് പ്രഖ്യാപിച്ചു.

ബിജുര്‍ കണിയാപുരം വിഷയാവതരണം നടത്തി. അബൂബക്കര്‍ ഹാജി (കെഎംസിസി പ്രസിഡന്റ് സകാക്ക, ഫാറൂഖ് (തനിമ സകാക്ക), ഷാന്‍ മൊയ്തീന്‍ (അല്‍ ജൗഫ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍), സുധീര്‍ ഹംസ(അല്‍ജൗഫ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ്), ഹനീഫ് (സോഷ്യല്‍ ഫോറം സകാക്ക), ബാബാ ബഷീര്‍( തമിഴ് കൂട്ടായ്മ) എന്നിവര്‍ പങ്കെടുത്തു. ഷഫീഖ് മൗലവി അല്‍ കൗസരി മോഡറേറ്റര്‍ ആയിരുന്നു.