ന്യൂഡല്‍ഹി: നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്നാണ് ഇന്ത്യ ഇറാനുമായി ബന്ധപ്പെട്ടത്. ഇന്ത്യ ഇറാനിയന്‍ അധികൃതരെ ബന്ധപ്പെടുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി കൊളംബോയില്‍ മാധ്യമങ്ങളോട് സംസാരിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.
അന്താരാഷ്ട്ര സമുദ്ര പാതകളിലെ തടസ്സമില്ലാത്ത നാവിഗേഷന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യ ഇറാനോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇത് ഹോര്‍മുസ് കടലിടുക്കിനും പൂര്‍ണ്ണമായും ബാധകമാണെന്നും മിശ്ര പറഞ്ഞു.
ശനിയാഴ്ച ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ ഇന്ത്യന്‍ പതാകയുള്ള രണ്ട് കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്, ഇന്ത്യന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലിയെ വിളിച്ചുവരുത്തി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.