ന്യൂഡല്‍ഹി: വ്യാപാരകരാറില്‍ ചര്‍ച്ച നടത്തി ഇന്ത്യയും യുഎസും. വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. ഉയര്‍ന്ന താരിഫിനിടയിലും യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ ഗുണകരമായ വളര്‍ച്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ വ്യവാസായ മന്ത്രി പീയുഷ് ഗോയലും യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവുമായ ജെമിസണ്‍ ഗ്രീറും തമ്മില്‍ ഡിസംബറില്‍ വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.