സ്വാതന്ത്ര്യദിനാഘോഷം: യുപിയില്‍ ഇന്നലെവരെ നിര്‍മിച്ചത് 3 കോടി ദേശീയപതാകകള്‍
ലഖ്‌നോ: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യാന്‍ നിര്‍മിച്ച ദേശീയപതാകകളുടെ എണ്ണം 3 കോടി കടന്നു. സംസ്ഥാനത്തെ 4.26 കോടി വീടുകളിലും 50 ലക്ഷം സര്‍ക്കാര്‍ ഓഫിസുകളിലും ഉയര്‍ത്തുന്നതിനുവേണ്ടിയാണ് ഇത് നിര്‍മിക്കുന്നത്.
4.76 കോടി ദേശീയ പതാക നിര്‍മിക്കാനാണ് പദ്ധതി. ഇതുവരെ 3.86 കോടി നിര്‍മിച്ചുകഴിഞ്ഞു.
ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്റെ ഭാഗമായാണ് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തുന്നത്.
ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് വഴി 2 കോടി ദേശീയപതാക പുറത്തിറക്കും. ബാക്കി 20,000 എന്‍ജിഓകളും സ്വകാര്യ തുന്നല്‍ യൂനിറ്റുകളും ചേര്‍ന്ന് നിര്‍മിക്കും.
വനിതാ സ്വയംസഹായ സംഘങ്ങള്‍ 96 ലക്ഷം നിര്‍മിക്കും. ജില്ലാ തലത്തില്‍ 2.26 പതാകകള്‍ നിര്‍മിക്കും.