ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണതോത് ഉയരുന്നു: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം ഡല്‍ഹിയിലെ 37 വായു ഗുണനിലവാര നിരീക്ഷണ സ്‌റ്റേഷനുകളില്‍നിന്നു ശേഖരിച്ച വായുവില്‍ 17 എണ്ണവും മലിനമാണെന്നാണ് റിപോര്‍ട്ട്.

Update: 2019-10-17 05:32 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണതോത് വര്‍ധിക്കുന്നതായി റിപോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം ഡല്‍ഹിയിലെ 37 വായു ഗുണനിലവാര നിരീക്ഷണ സ്‌റ്റേഷനുകളില്‍നിന്നു ശേഖരിച്ച വായുവില്‍ 17 എണ്ണവും മലിനമാണെന്നാണ് റിപോര്‍ട്ട്.

ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കുന്നു. അതേസമയം, അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള കര്‍മ്മപദ്ധതി ഇന്നലെ മുതല്‍ ഡല്‍ഹിയില്‍ കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി.

ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ മുണ്ട്ക, ദ്വാരക സെക്ടര്‍ 8, ആനന്ദ് വിഹാര്‍, വസീര്‍പൂര്‍ എന്നിവിടങ്ങളിലും വായുഗുണനിലവാരത്തിന്റെ തോത് ഏറെ മോശമാണെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഇതര സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും സ്ഥിതി മോശമല്ല. ഇവിടെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും മലിനീകരണത്തിന് കാരണമാവുന്നുണ്ട്.

Tags:    

Similar News