രക്തസമ്മര്‍ദ്ദം വര്‍ധിച്ചു; നടി സൈറാ ബാനുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത നടി സൈറാ ബാനുവിലെ(77) മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്.
സൈറ ബാനുവിന്റെ ഭര്‍ത്താവും പ്രശസ്ത നടനുമായ ദിലീപ് കുമാര്‍ ജൂലൈയിലാണ് മരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 98 വയസ്സായിരുന്നു.
സൈറാ ബാനുവും ദിലീപ് കുമാറും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബൈരാഗ്, ഗോപി, ദുനിയ തുടങ്ങിയവയാണ് അവയില്‍ പ്രധാനം. 1966ല്‍ ഇരുവരും വിവാഹിതരായി.
1961ലായിരുന്നു സൈറാബാനു ബോളിവുഡില്‍ തന്റെ അഭിനയജീവിതം തുടങ്ങുന്നത്. ചിത്രം ജുന്‍ഗ്ലി, ഷമ്മി കപൂറായിരുന്നു നായകന്‍.