ഇന്ധനവില വീണ്ടും കൂടി

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.

Update: 2020-01-04 04:28 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് ഉയര്‍ന്നത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78.85 രൂപയായും ഡീസല്‍ വില ലിറ്ററിന് 73.51 രൂപയായും വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 77.47 രൂപയും ഡീസലിന് 72.12 രൂപയും കൂടിയിട്ടുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള രാജ്യമാണ് ഇറാന്‍. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും കൂടിയിട്ടുണ്ട്. 

Similar News