തമിഴ് സിനിമാനിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സ്ഥാപനങ്ങളില്‍ ആദായനികുതിവകുപ്പ് പരിശോധന

Update: 2022-08-02 05:37 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖരായ സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നാല്‍പതോളം സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചു. നികുതിവെട്ടിപ്പിനെക്കുറിച്ചുളള സംശയത്തിന്റെ പേരിലാണ് നടപടി.

പത്തോളം പ്രമുഖരുടെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. അതില്‍ കലൈപു താണു, എസ്ആര്‍ പ്രഭു, അന്‍പു ചെഴിയന്‍, ജ്ഞാനവേല്‍ രാജ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

രാവിലെ ആറ് മണിക്കാണ് പരിശോധന തുടങ്ങിയത്.

Tags: