കാട്ടാന വയോധികനെ ചവിട്ടിക്കൊന്ന സംഭവം; ആര്‍ആര്‍ടിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

Update: 2025-10-06 11:11 GMT

ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പ് ആര്‍ആര്‍ടിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍. പ്രദേശത്ത് ആന ഉണ്ടെന്ന വളരെ മുമ്പുതന്നെ വ്യക്തമായിരുന്നു. എന്നിട്ടും വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോസഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുരുവിളാസിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് മൃതദേഹം മാറ്റിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്നുരാവിലെയാണ് പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിയെ കാട്ടാന ആക്രമിച്ചത്.കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫ് സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. രാവിലെ ഏലത്തോട്ടത്തില്‍ ജോലിക്കെത്തിയതാണ് ജോസഫ്. ചക്കക്കൊമ്പന്‍ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നിഗമനം.

Tags: