കോഴിക്കോട് മെഡിക്കല്‍ കോളേജ് എം.ആര്‍.ഐ യൂണിറ്റ് ഉദ്ഘാടനം

Update: 2021-01-04 13:48 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ കെ.എച്ച്.ആര്‍.എസിനു കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന എം.ആര്‍.ഐ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. എ.പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.


5,96,46,352 രൂപ ചെലവഴിച്ചാണ് അത്യാധുനിക സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളത്. യൂണിറ്റിലേക്ക് ആവശ്യമായ റേഡിയോളജിസ്റ്റ്, റേഡിയോഗ്രാഫര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ആഴ്ചകളിലായി എം.ആര്‍.ഐ സ്‌കാനറിന്റെ ട്രയല്‍ റണ്‍ നടന്നുവരികയാണ്. സര്‍ക്കാര്‍ അംഗീകൃത നിരക്കുകള്‍ മാത്രം ഈടാക്കി പൊതുജനങ്ങള്‍ക്ക് മികച്ച രോഗനിര്‍ണയ സേവനങ്ങള്‍ ചുരുങ്ങിയ ചിലവില്‍ ലഭ്യമാക്കുന്നതിനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. പുതിയ എം.ആര്‍.ഐ യൂനിറ്റിനോടൊപ്പം നവീകരിച്ച സി.റ്റി. സ്‌കാന്‍ യൂണിറ്റും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.




Tags:    

Similar News