ഹജ്ജ് കമ്മിറ്റി റീജ്യണല്‍ ഓഫിസ് ഉദ്ഘാടനം

ഹജ്ജ് സമയങ്ങളില്‍ മാത്രം റീജണല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതിന് പകരം ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. റീജിയണല്‍ കേന്ദ്രത്തില്‍ മികച്ച ലൈബ്രറി സജജമാക്കും. പിഎസ്‌സി, യുപിഎസ്‌സി പരിശീലന കേന്ദ്രത്തില്‍ വരുന്ന കുട്ടികള്‍ക്ക് ലൈബ്രറി അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2021-01-30 12:24 GMT

കോഴിക്കോട്: കൊവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണത്തോടു കൂടി ഈ വര്‍ഷം എണ്ണത്തില്‍ കുറവായാലും ഹാജിമാര്‍ക്ക് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രി ഡോ. കെ ടി ജലീല്‍.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് പുതിയറ ഹജ്ജ് കമ്മിറ്റി ബില്‍ഡിങില്‍ റീജ്യണല്‍ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. എം കെ മുനീര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഹജ്ജ് കമ്മിറ്റി ലോഗോ മന്ത്രി പ്രകാശനം ചെയ്തു.

ഹജ്ജ് സമയങ്ങളില്‍ മാത്രം റീജണല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതിന് പകരം ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. റീജിയണല്‍ കേന്ദ്രത്തില്‍ മികച്ച ലൈബ്രറി സജജമാക്കും. പിഎസ്‌സി, യുപിഎസ്‌സി പരിശീലന കേന്ദ്രത്തില്‍ വരുന്ന കുട്ടികള്‍ക്ക് ലൈബ്രറി അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹജ്ജ് റൂള്‍സ് 2020 നവംബര്‍ 9ന് ഗസറ്റ് ആവുകയും, അത് നടപ്പിലാക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് ഉടന്‍ സമര്‍പ്പിക്കും. വഖഫ് ബോര്‍ഡില്‍ നിന്ന് കിട്ടുന്ന പണം പാവപ്പെട്ട മദ്രസ അധ്യാപകര്‍ക്കും പണ്ഡിതന്മാര്‍ക്കും പാവപ്പെട്ട കുടുംബങ്ങളില്‍ ഉള്ള പെണ്‍കുട്ടികളുടെ വിവാഹത്തിനായും ഉപയോഗിക്കും.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് പ്രകാശനം എം കെ മുനീര്‍ എംഎല്‍എ നിര്‍വഹിച്ചു. അഞ്ചാംവര്‍ഷ ഹജ്ജ് അപേക്ഷകര്‍ സ്‌പോണ്‍സര്‍ ചെയ്ത കംപ്യൂട്ടര്‍ സ്‌റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സ്വീകരിച്ചു.

ചടങ്ങില്‍ അഡ്വ പി ടി എ റഹീം എംഎല്‍എ, ചെയര്‍മാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് വി എം കോയ മാസ്റ്റര്‍, ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ മുസമ്മില്‍ ഹാജി ചങ്ങനാശ്ശേരി, പി കെ അഹമ്മദ് കോഴിക്കോട്, കാസിം കോയ പൊന്നാനി, അനസ് ഹാജി അരൂര്‍, മുഹമ്മദ് ശിഹാബുദ്ദീന്‍, എസ് സാജിദ, ഷംസുദ്ദീന്‍ അരിഞ്ചിര, അബൂബക്കര്‍ ചെങ്ങാട്ട്, സ്വാഗതസംഘം ചെയര്‍മാന്‍ ഇമ്പിച്ചിക്കോയ, കണ്‍വീനര്‍ പി കെ ബാപ്പുഹാജി ഹജ്ജ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ അഷ്‌റഫ് അരയന്‍ കോട്, അസിസ്റ്റന്‍ഡ് സെക്രട്ടറി ഇ കെ മുഹമ്മദ് അബ്ദുല്‍ മജീദ് പങ്കെടുത്തു.

Tags:    

Similar News