വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്

Update: 2022-03-04 11:05 GMT

വയനാട്: വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 134 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,67,401 ആയി. 1,65,690 പേര്‍ രോഗമുക്തരായി. നിലവില്‍ 706 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 663 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

928 കൊവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 89 പേര്‍ ഉള്‍പ്പെടെ ആകെ 706 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 314 സംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.