വളാഞ്ചേരിയില്‍ പ്രതി ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി

Update: 2020-10-27 03:47 GMT

വളാഞ്ചേരി: വളാഞ്ചേരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി അനാറുല്‍ ബാഹാര്‍ മഞ്ചേരി സബ് ജയിലിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി. ചൊവ്വാഴ്ച രാവിലെ 6 മണിക്കാണ് ഇയാള്‍ തടവ് ചാടിയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ താഴെ കാണിച്ചിരിക്കുന്ന നമ്പറിലോ വിവരം അറിയിക്കാന്‍ പോലിസ് അഭ്യര്‍ത്ഥിച്ചു.

മഞ്ചേരി സി ഐ :9497987165 വളാഞ്ചേരി സി ഐ :9497987169,