ഉത്തര്‍പ്രദേശില്‍ ഇതുവരെ നീക്കം ചെയ്തത് 53,942 ഉച്ചഭാഷിണികള്‍

Update: 2022-05-02 10:21 GMT

ലഖ്‌നോ: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ക്കെതിരേയുള്ള യുപി സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായി ഇതുവരെ നീക്കംചെയ്തത് 53,942 ഉച്ചഭാഷിണികള്‍. ഞായറാഴ്ചവരെയുളള കണക്കാണ് ഇത്.

'ഞായറാഴ്ച രാവിലെ 7 മണി വരെ, സംസ്ഥാനത്തുടനീളമുള്ള വിവിധ ആരാധനാലയങ്ങളില്‍ നിന്ന് 53,942 ഉച്ചഭാഷിണികള്‍ നീക്കംചെയ്തു, അതേസമയം 60,295 ലൗഡ്‌സ്പീക്കറുകളുടെ ശബ്ദനില കുറയ്ക്കുകയും സ്റ്റാന്‍ഡേര്‍ഡ് പാരാമീറ്ററുകളുടെ നിലവാരത്തിലേക്ക് താഴ്ത്തുകയും ചെയ്തു'- എഡിജിപി(ക്രമസമാധാനം)പ്രശാന്ത് കുമാര്‍ പറഞ്ഞു.

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ യോഗി സര്‍ക്കാര്‍ ഏപ്രില്‍ 24നാണ് നിര്‍ദേശം നല്‍കിയത്.

'വിവിധ ജില്ലകളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ ക്രോഡീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മതനേതാക്കളുമായി സംസാരിക്കാനും അനധികൃത ഉച്ചഭാഷിണികള്‍ നീക്കംചെയ്യുന്നത് ഉറപ്പാക്കാനും പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്' എഡിജിപി അറിയിച്ചു.

Tags: