യുപിയില്‍ 18കാരിയെ കൊലപ്പെടുത്തി കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചു

Update: 2022-06-12 14:46 GMT

ബല്‍റാംപൂര്‍: യുപിയിലെ ബല്‍റാംപൂരില്‍ 18വയസ്സായ യുവതിയെ കൊലപ്പെടുത്തി കൊത്തിനുറുക്കി കരിമ്പിന്‍ പാടത്ത് ഉപേക്ഷിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ് വര്‍മ(20)യെന്നയാളെ കസ്റ്റഡിയിലെടുത്തു.

ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.

ജൂണ്‍ 6ാം തിയ്യതി മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ശനിയാഴ്ചയാണ് ജീര്‍ണിക്കാന്‍ തുടങ്ങിയ അവസ്ഥയില്‍ മൃതദേഹം കണ്ടെത്തിയത്.

വസ്ത്രങ്ങളും ചെരിപ്പും കണ്ടാണ് പിതാവ് മൃതദേഹം തിരിച്ചറിഞ്ഞത്. മുഖം തിരിച്ചറിയാതിരിക്കാന്‍ ആസിഡ് ഒഴിച്ചിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്തതായി പോലിസ് സൂപ്രണ്ട് രാജേഷ് കുമാര്‍ സക്‌സേന പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം സംസ്‌കരിക്കും.