തിരൂര്‍: തിരൂര്‍ പടിഞ്ഞാറെക്കരയില്‍ മല്‍സ്യത്തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ബസ് പുഴയിലേക്ക് മറിഞ്ഞു. രാവിലെ ആറുമണിയോടെയാണ് അപകടം. റോഡില്‍നിന്ന് തെന്നിമാറിയ ബസ്സിന്റെ പകുതിയില്‍ കൂടുതല്‍ പുഴയിലേക്ക് ചാഞ്ഞുകിടക്കുകയാണ്.
അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
താനൂരില്‍നിന്ന് അഴിമുഖത്തേക്ക് യാത്രതിരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്. അപകടം നടക്കുമ്പോള്‍ മല്‍സ്യത്തൊഴിലാളികള്‍ ബസിലുണ്ടായിരുന്നില്ല. അവരെ ഇറക്കി പിറകിലേക്ക് നീക്കിയിടുമ്പോഴാണ് പുഴയിലേക്ക് മറിഞ്ഞത്.