തൃശ്ശൂര്‍ ജില്ലയില്‍ 2475 പേര്‍ക്ക് കൂടി കൊവിഡ്, 2551 പേര്‍ രോഗമുക്തരായി

Update: 2021-08-14 15:12 GMT

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 2,475 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ജില്ലയില്‍ 2,551 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,660 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,62,344 ആണ്. 3,49,803 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.57 ശതമാനമാണ്. 

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,459 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേര്‍ക്കും ഉറവിടം അറിയാത്ത 6 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 155 പുരുഷന്‍മാരും 177 സ്ത്രീകളും പത്ത് വയസ്സിനു താഴെ 108 ആണ്‍കുട്ടികളും 73 പെണ്‍കുട്ടികളുമുണ്ട്. 

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 225, വിവിധ കൊവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 557, സര്‍ക്കാര്‍ ആശുപത്രികളില്‍ 345

സ്വകാര്യ ആശുപത്രികളില്‍ 483, വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 784, കൂടാതെ 5,791 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,374 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 309 പേര്‍ ആശുപത്രിയിലും 2,065 പേര്‍ വീടുകളിലുമാണ്.