തിരുവനന്തപുരത്ത് നവജാതശിശു നഴ്‌സിന്റെ കയ്യില്‍നിന്ന് വീണു

Update: 2022-07-09 12:34 GMT

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നവജാത ശിശു നഴ്‌സിന്റെ കയ്യില്‍നിന്ന് വീണു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് സംഭവം.

സുരേഷ് കുമാര്‍- ഷീല ദമ്പതികളുടെ നാല് ദിവസം മാത്രം പ്രായമുളള കുഞ്ഞാണ് നിലത്തുവീണത്. കുട്ടിക്ക് തലയില്‍ പരിക്കുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.