തിക്കോടിയില്‍ തേങ്ങാക്കൂടക്ക് തീപിടിച്ചു
ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പയ്യോളി: തേങ്ങാ കൂടക്ക് തീപിടിച്ചു. തിക്കോടി എഫ് സി ഐ ഗോഡൗണിന് സമീപം റാഹത്ത് വില്ലയില്‍ ഹമീദിന്റെ വീടിനു സമീപത്തെ തേങ്ങ കൂടക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം. മേല്‍കൂര പൂര്‍ണമായും കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്ന് രണ്ട് യുണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.