ഒരു ശരാശരി സംഘിയുടെ മനസ്സില്‍ ഇതാ, ഇത്രയും വിഷം കാണും

ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള പരിശ്രമത്തെ പോലും വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി എതിര്‍ക്കാനിറങ്ങിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മനുഷ്യത്വ വിരുദ്ധതയാണ് തങ്ങളുടെ ആദര്‍ശമെന്ന് വീണ്ടും തെളിയിച്ചു.

Update: 2021-07-06 14:21 GMT

കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് ഇരയായി മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനായി എല്ലാ മനുഷ്യരും ജാതിമത ഭേദമന്യേ കൈകോര്‍ത്തപ്പോള്‍ പതിവു തെറ്റിക്കാതെ സംഘികള്‍ വര്‍ഗ്ഗീയ പാരമര്‍ശങ്ങളുമായി ഇറങ്ങി. ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള പരിശ്രമത്തെ പോലും വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി എതിര്‍ക്കാനിറങ്ങിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മനുഷ്യത്വ വിരുദ്ധതയാണ് തങ്ങളുടെ ആദര്‍ശമെന്ന് വീണ്ടും തെളിയിച്ചു.


' 18 കോടി കൊടുത്ത് ഒരു ജിഹാദിക്ക് ഇന്ത്യയില്‍ ഇടം നല്‍കി' എന്നാണ് മുതുകുളം സ്വദേശിയായ സുനീഷ് സുരേന്ദ്രന്‍ എന്ന തീവ്ര ഹിന്ദുത്വവാദി ഫെയ്‌സ്ബുക്കില്‍ കമന്റിട്ടത്. ദമാമില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇയാളുടെ വര്‍ഗ്ഗീയ കമന്റിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.


മുഹമ്മദിന് സഹായം തേടിയുള്ള വാര്‍ത്ത കേരളത്തിലെ മിക്ക മാധ്യമങ്ങളും പ്രാധാന്യത്തോടെ നല്‍കിയിരുന്നു. ഇതിനെപ്പോലും പരിഹസിച്ച ഗിരീഷ് തിരുവനന്തപുരം എന്ന ഫെയ്‌സ്ബുക്ക് അകൗണ്ടിനു പിറകിലുള്ള സംഘിയും വര്‍ഗ്ഗീയ വിഷം ചീറ്റി. ' മതം നോക്കി രോഗികള്‍ക്ക് പണം പിരിക്കാനിറങ്ങുന്ന മാധ്യമങ്ങളുള്ള സംസ്ഥാനമാണ് ഇത് ' എന്നായിരുന്നു ഗിരീഷിന്റെ വിലാപം. കൃഷ്ണമൂര്‍ത്തി അയ്യങ്കാര്‍ എന്ന കടുത്ത വര്‍ഗ്ഗീയവാദിയും ചികിത്സാ സഹായം നല്‍കിയവരെ അപമാനിച്ചുകൊണ്ട് കമന്റുമായി വന്നു. ഒരു ഹിന്ദുവിനോ കൃസ്ത്യാനിക്കോ ആണെങ്കില്‍ 18 കോടി പോയിട്ട് 18 ലക്ഷം പോലും ലഭിക്കുമായിരുന്നില്ല എന്നായിരുന്നു ഇയാള്‍ അഭിപ്രായപ്പെട്ടത്.


കുമാര്‍ അനില്‍ എന്ന ഹിന്ദുത്വ വര്‍ഗ്ഗീയവാദിയും ഒന്നര വയസുകാരന്‍ മുഹമ്മദിന് ചികിത്സാ സഹായം നല്‍കിയവരെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റുമായി എത്തി. കാക്കകുഞ്ഞുങ്ങള്‍ക്ക് മാരക രോഗം, മരുന്നു വാങ്ങാന്‍ 18 കോടി വേണം എന്നാണ് ഇയാള്‍ പരിഹസിച്ചത്. മറ്റ് സംഘ്പരിവാര്‍ അനുകൂല പേജുകളിലും മുഹമ്മദിന് ചികിത്സാ സഹായം നല്‍കിയവരെ പരിഹസിച്ചുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയില്‍ പലതും പ്രസിദ്ധപ്പെടുത്താനാവാത്ത മോശം പരാമര്‍ശങ്ങള്‍ നിറഞ്ഞവയാണ്. പിഞ്ചുകുഞ്ഞിന് ചികിത്സാ സഹായം തേടിയതില്‍ വര്‍ഗ്ഗീയത കണ്ട് വിദ്വേഷ പരാമര്‍ശങ്ങളുമായി വന്നവരെല്ലാം സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് എന്നാണ് അവരുടെ എഫ്ബി പേജുകളിലെ മറ്റ് പോസ്റ്റുകള്‍ വ്യക്തമാക്കുന്നത്. ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പരിപാടികള്‍ പ്രചരിപ്പിക്കുന്നവയാണ് ഈ ഫെയ്‌സ്ബുക്ക് പേജുകളെല്ലാം. തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരണപ്പെട്ടപ്പോഴും സംഘികള്‍ വിദ്വേഷ കമന്റുകള്‍ പ്രചരിപ്പിച്ചിരുന്നു. ഒരു രാഷ്ട്രീയവുമില്ലാത്ത ഈ സംഭവത്തിലും സംഘികള്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ കാരണമായത് മരണപ്പെട്ടയാള്‍ മുസ്‌ലിം ആയിരുന്നു എന്നതാണ്.




Tags:    

Similar News