2021 ആദ്യ പകുതില്‍ ദുബയില്‍ ഇസ് ലാം സ്വീകരിച്ചത് 2,000ത്തിലേറെ പേര്‍

Update: 2021-06-30 15:32 GMT

ന്യൂഡല്‍ഹി: 2021 ജൂണ്‍ അവസാനം വരെ ദുബയില്‍ ഇസ് ലാം സ്വീകരിച്ചത് 2027 പേരെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു. ദുബയ് ഇസ് ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള റാഷിദ് സെന്ററില്‍ വച്ചാണ് അവര്‍ ശഹാദത്ത് ചൊല്ലി മുസ് ലിമായത്. 

ദുബായില്‍ താമസിക്കുന്ന സമൂഹങ്ങളില്‍ ഇസ് ലാമിനെകുറിച്ചും ഇസ്ലാമിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ കേന്ദ്ര പ്രവര്‍ത്തിക്കുന്നതെന്ന് ഡയറക്ടര്‍ ഹിന്‍ഡ് മഹമ്മദ് ലൂത്ത പറഞ്ഞു.

2020ല്‍ 3184 പേരാണ് ഈ കേന്ദ്രം വഴി ഇസ് ലാം സ്വീകരിച്ചത്.