നഗരപരിധിയില്‍ ആഗസ്റ്റ് 20 വരെ വെള്ളക്കരമടയ്ക്കല്‍ ഓണ്‍ലൈന്‍ വഴി മാത്രം

Update: 2020-07-05 13:45 GMT

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിനും ജലവിതരണം സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുമായി വാട്ടര്‍ അതോറിറ്റിയുടെ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ ഓഫിസുകളില്‍ നേരിട്ടുള്ള എല്ലാ ഉപഭോക്ത സേവനങ്ങളും ജൂലൈ 6 മുതല്‍ ആഗസ്റ്റ് 20 വരെ നിര്‍ത്തിവച്ചിരിക്കുന്നതായി നോര്‍ത്ത്, സൗത്ത് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ epay.kwa.kerala.gov.in എന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗപ്പെടുത്തി വെള്ളക്കരം അടയ്‌ക്കേണ്ടതാണ്. ഓണ്‍ലൈന്‍ പണമിടപാടുകളില്‍ സംശയ നിവൃത്തിക്കായി 8547638282 അല്ലെങ്കില്‍ 8547001220 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.