കൊവിഡ് : തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ 177 പേര്‍ക്ക് രോഗബാധ

Update: 2021-02-04 09:48 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ 177 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്. 198 പേര്‍ ആശുപത്രി വിട്ടു. രണ്ട് പേര്‍ മരിച്ചു.

കൊവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് 2,95,101 ആയി. 2,91,510 പേര്‍ രോഗമുക്തരായി. ആകെ 1,606 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്ത് നിലവില്‍ 1,985 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.

രാജ്യത്ത് 1,55,025 പേര്‍ കൊവിഡ് ചികില്‍സ തേടുന്നുണ്ട്. 1,54,703 പേര്‍ മരിച്ചു. 1,04,80,455 പേര്‍ രോഗമുക്തരായി. ഫെബ്രുവരി 4ാം തിയ്യതി 8 മണി വരെ രാജ്യത്ത് 44,49,552 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.