തമിഴ്‌നാട്ടില്‍ ഡിഎംകെ 38 സീറ്റില്‍ മുന്നില്‍, എഐഎഡിഎംകെ 35 ഇടത്ത്

Update: 2021-05-02 05:26 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ ലഭിച്ച സൂചനയനുസരിച്ച് ഡിഎംകെ 38 സീറ്റിലും എഐഎഡിഎംകെ 35 സീറ്റിലും മുന്നില്‍. ഏപ്രില്‍ 6നായിരുന്നു വോട്ടെടുപ്പ്. ഇന്ന് രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

234 നിയോജക മണ്ഡലങ്ങളിലായി 3,998 പേരാണ് മല്‍സരരംഗത്തുള്ളത്.

മിക്കവാറും എക്‌സിറ്റ് പോളുകളും ഡിഎംകെക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.