ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പോലിസുകാരനെ സായുധര്‍ വെടിവച്ചു കൊന്നു. ബറ്റാമാലൂ പ്രദേശത്താണ് സംഭവം.
വൈകീട്ട് എട്ടു മണിയോടെ ബറ്റാമാലൂ എസ് ഡി കോളനിയില്‍ തന്റെ വസതിക്കു സമീപത്തുവച്ചാണ് കോണ്‍സ്റ്റബില്‍ തൗസീഫ് അഹ്മദിന് വെടിയേല്‍ക്കുന്നതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല.
വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ശ്രീനഗര്‍ എസ് എം എച്ച് എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശം പോലിസ് വളഞ്ഞിട്ടുണ്ട്. വെയിയുതിര്‍ത്തവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. കശ്മീരില്‍ ഏതാനും ആഴ്ചകളായി തുടരുന്ന വെടിവയ്പ്പില്‍ അവസാനത്തേതാണ് ഇത്. നേരത്തെ കൊല്ലപ്പെട്ടവരില്‍ മിക്കവരും സിവിലിയന്‍മാരായിരുന്നു. ഇപ്പോള്‍ മരിച്ച തൗസീഫ് പോലിസുകാരനായിരുന്നെങ്കിലും ഡ്യൂട്ടിക്കിടയിലല്ല, കൊല്ലപ്പെട്ടത്.