ശ്രീലങ്കയില്‍ പെട്രോള്‍ ലിറ്ററിന് 420 രൂപ, ഡീസല്‍ 400 രൂപ

Update: 2022-05-24 12:08 GMT

കൊളംബോ: രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം പെട്രോള്‍ വിലയില്‍ 24.3 ശതമാനവും ഡീസലില്‍ 38.4 ശതമാനവുമാണ് വര്‍ധനയുണ്ടായത്.

ഏപ്രില്‍ 19ലെ ഇന്ധനവില വര്‍ധനയ്ക്കുശേഷം ഇത് രണ്ടാം വതണയാണ് വിലകൂടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓക്‌റ്റെയ്ന്‍ 92ന് ലിറ്ററിന് 420 രൂപയായി. ഡീസലിന് 400 രൂപയുമായി. ഇത്രയേറെ വിലക്കയറ്റം രാജ്യത്ത് ആദ്യമാണ്.

''ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കും. കാബിനറ്റ് അംഗീകരിച്ച ഇന്ധന വിലനിര്‍ണ്ണയ ഫോര്‍മുലയാണ് വില പരിഷ്‌കരിക്കാന്‍ പ്രയോഗിച്ചത്''-ഊര്‍ജമന്ത്രി ട്വീറ്റ് ചെയ്തു.

Similar News