ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിന്റെ പേരില്‍ മാള പോലിസ് കാപ്പ ചുമത്തി

Update: 2022-06-09 14:10 GMT

മാള: ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിന്റെ പേരില്‍ മാള പോലിസ് കാപ്പ ചുമത്തി. മാളപള്ളിപ്പുറം സ്വദേശി മേലേടത്ത് സിനോജി (30) നെതിരെയാണ് കാപ്പ വകുപ്പ് ചുമത്തിയത്.

ജില്ലയില്‍ പ്രവേശിക്കരുതെന്ന് കാണിച്ചാണ് നോട്ടിസ് നല്‍കിയത്. ബധിരനും മൂകനുമായ യുവാവിനെ ആക്രമിക്കല്‍, മോഷണം, വാഹനം നശിപ്പിക്കല്‍, വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദനം എന്നീ കേസുകളില്‍ പ്രതിയാണ് ഇയാള്‍.