റഷ്യയില്‍ ഓക്‌സിജന്‍ പൈപ്പുകള്‍ പൊട്ടിത്തെറിച്ച് 11 കൊവിഡ് രോഗികള്‍ മരിച്ചു

Update: 2021-08-10 16:43 GMT

മോസ്‌കൊ: റഷ്യയിലെ നോര്‍ത്ത് ഓസ്സെന്റിയ, അലാനിയ മേഖലയില്‍ ഓക്‌സിജന്‍ പൈപ്പുകള്‍ പൊട്ടിത്തെറിച്ച് പതിനൊന്ന് കൊവിഡ് രോഗികള്‍ മരിച്ചു. നഗരത്തിലെ ഒരു ആശുപത്രിയിലെ ഐസിയുവിലാണ് സംഭവം നടന്നത്.

കൊവിഡ് ബാധ രൂക്ഷമായ രോഗികളെ കിടത്തിയിരുന്ന ഐസിയുവിലെ ഓക്‌സിജന്‍ പൈപ്പുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നവെന്ന് ടാസ്സ് റിപോര്‍ട്ട് ചെയ്തു. ഐസിയുവില്‍ 71 രോഗികളാണ് ഉണ്ടായിരുന്നത്. ഓക്‌സിജന്‍ പൈപ്പുകള്‍ തകര്‍ന്നതോടെ ഓക്‌സിജന്‍ സഹായത്തോടെ ശ്വസിച്ചിരുന്നവര്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മറ്റുള്ളവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

സംഭവത്തെക്കുറിച്ച്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.