കൊവിഡ്: പഞ്ചാബില്‍ രാത്രി കര്‍ഫ്യൂ, മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ

Update: 2020-12-01 18:22 GMT

ചണ്ഡീഗഢ്: പഞ്ചാബില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 14 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 812 പേരാണ് 24 മണിക്കൂറിനുളളില്‍ രോഗമുക്തരായിട്ടുളളത്. സംസ്ഥാനത്ത് ഇതുവരെ 1,52,709 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 1,40,254 പേര്‍ രോഗമുക്തരായി, 4821 പേര്‍ മരിച്ചു.

രോഗവ്യാപന സാധ്യത വര്‍ധിച്ചതോടെ ഡിസംബര്‍ 1 പുലര്‍ച്ചെ മുതല്‍ രാത്രി കര്‍ഫ്യു പുനഃരാരംഭിച്ചു. കൊവിഡ് നിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ പിഴത്തുക വര്‍ധിപ്പിച്ച് ആയിരം രൂപയാക്കി. അതേസമയം കഴിഞ്ഞ നവംബര്‍ മാസത്തേക്കാള്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഡിസംബറില്‍ കുറവായിരുന്നുവെന്ന് കണക്കുകളില്‍ കാണുന്നു.

രാജ്യത്ത് ഇന്നലെ മാത്രം 31,118 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.