പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 517 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശത്തു നിന്നും വന്നതും, രണ്ടു പേര് മറ്റു സംസ്ഥാനത്ത് നിന്നും വന്നതും 513 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 1,39,043 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,31,500 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ്19 ബാധിതരായ രണ്ടു പേരുടെ മരണം റിപോര്‍ട്ട് ചെയ്തു.
ജില്ലയില്‍ ഇന്ന് 374 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,31,426 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6,774 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 6,501 പേര് ജില്ലയിലും, 273 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ കൊവിഡ്19 മൂലമുളള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.6 ശതമാനവുമാണ്.
രോഗബാധിതര്‍
1. അടൂര്‍ 10
2. പന്തളം 20
3. പത്തനംതിട്ട 24
4. തിരുവല്ല 31
5. ആനിക്കാട് 9
6. ആറന്മുള 2
7. അരുവാപുലം 6
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 1
12. ഏറത്ത് 8
13. ഇലന്തൂര്‍ 4
14. ഏനാദിമംഗലം 15
15. ഇരവിപേരൂര്‍ 10
16. ഏഴംകുളം 25
17. കടമ്പനാട് 23
18. കടപ്ര 10
19. കലഞ്ഞൂര്‍ 5
20. കല്ലൂപ്പാറ 5
21. കവിയൂര്‍ 4
22. കൊടുമണ്‍ 13
23. കോയിപ്രം 2
24. കോന്നി 32
25. കോട്ടാങ്ങല്‍ 6
26. കോഴഞ്ചേരി 8
27. കുളനട 7
28. കുന്നന്താനം 38
29. കുറ്റൂര്‍ 13
30. മലയാലപ്പുഴ 1
31. മല്ലപ്പളളി 23
32. മല്ലപ്പുഴശേരി 1
33. മെഴുവേലി 1
34. നാറാണംമൂഴി 6
35. നാരങ്ങാനം 5
36. നെടുമ്പ്രം 7
37. നിരണം 1
38. ഓമല്ലൂര്‍ 14
39. പള്ളിക്കല്‍ 30
40. പന്തളംതെക്കേക്കര 6
41. പെരിങ്ങര 8
42. പ്രമാടം 3
43. പുറമറ്റം 3
44. റാന്നി 4
45. റാന്നിപഴവങ്ങാടി 3
46. റാന്നിഅങ്ങാടി 5
47. റാന്നിപെരുനാട് 4
48. സീതത്തോട് 1
49. തണ്ണിത്തോട് 30
50. തോട്ടപ്പുഴശേരി 5
51. തുമ്പമണ്‍ 1
52. വടശേരിക്കര 1
53. വളളിക്കോട് 6
54. വെച്ചൂച്ചിറ 5