മന്ത്രി അബ്ദുറഹ്മാന്‍ പരപ്പനങ്ങാടിയില്‍ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
പരപ്പനങ്ങാടി; കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ 2021-26ന്റെ ഭാഗമായി പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷന്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മിച്ചു നല്‍കിയ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനം കായിക, വഖഫ്, റെയില്‍വേ വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ടി കെ ഷാജി സ്വാഗതം പറഞ്ഞു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി ജമീല, മലപ്പുറം ഡിഡിഇ കുസുമം, തിരൂരങ്ങാടി ഡിഇഒ കെ ടി വൃന്ദകുമാരി, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ സുരേന്ദ്രന്‍, അസിസ്റ്റന്റ് സ്‌റ്റേറ്റ് കമ്മീഷണര്‍ എം രാമചന്ദ്രന്‍, ഡിസ്ട്രിക്ട് കമ്മീഷണര്‍ പി രാജമോഹനന്‍, വാര്‍ഡ് കൗണ്‍സിലര്‍ കാസിം കോയ, എച്ച് ഫോറം കണ്‍വീനര്‍ കദിയുമ്മ ടീച്ചര്‍, ശശി പരപ്പനങ്ങാടി, സി വി അരവിന്ദ്, കെ. ഷക്കീല, ജില്ലാ ട്രഷറര്‍ കെ സുനില്‍കുമാര്‍, കെ. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഡിസ്ട്രിക് കമ്മീഷണര്‍ കബ്ബ് പി.കെ.ആനൂജ് നന്ദി അര്‍പ്പിച്ചു.