നിലമ്പൂര്‍; നിലമ്പൂര്‍ പാത്തിപ്പാറയില്‍ ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു. തരിയക്കോടന്‍ ഇര്‍ഷാദിന്റെ മകള്‍ ഇഷയാണ് മരിച്ചത്.
അയല്‍പക്കത്തെ വീടിനോട് ചേര്‍ന്ന് പകുതി വെള്ളമുളള ബക്കറ്റിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അരമണിക്കൂര്‍ തിരച്ചില്‍ നടത്തിയിരുന്നു.
കണ്ടെത്തിയ ഉടന്‍ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലിസ് നിയമനടപടികള്‍ സ്വീകരിച്ചശേഷം മയ്യിത്ത് വിട്ടുനല്‍കും.