മലപ്പുറം ജില്ലയില്‍ 6,32,585 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു
മലപ്പുറം: ജില്ലയില്‍ പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തില്‍ വാക്സിന്‍ വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വ്യാഴാഴ്ച വരെ 6,32,585 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. 5,06,381 പേര്‍ക്ക് ഒന്നാം ഡോസും 1,26,204 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
ആരോഗ്യ പ്രവര്‍ത്തകരില്‍ 38,860 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 27,871 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 15,926 പേര്‍ക്ക് ഒന്നാം ഡോസും 16,376 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,777 പേര്‍ രണ്ടാം വാക്സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,18,050 പേര്‍ ആദ്യഘട്ട വാക്സിനും 69,180 പേര്‍ രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്.
കൊവിഡ് പ്രതിരോധ വാക്സിന്‍ കൊവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയ പരിധി 84 ദിവസമായി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ രേഖ കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കൊവിഷീല്‍ഡ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ തുടര്‍ന്നുള്ള 84 ദിവസങ്ങള്‍ക്ക് ശേഷം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ടത്.