മലപ്പുറം ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 5,83,543 പേര്‍

Update: 2021-05-07 12:41 GMT

മലപ്പുറം: ജില്ലയില്‍ ഇതുവരെ 5,83,543 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ട വാക്സിന്‍ വിതരണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ച വരെ 4,94,531 പേര്‍ക്ക് ഒന്നാം ഡോസും 89,012 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

38,473 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 25,985 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 15,149 പേര്‍ക്ക് ഒന്നാം ഡോസും 14,954 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 11,981 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,07,364 പേര്‍ ആദ്യഘട്ട വാക്‌സിനും 36,092 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.