മഹാരാഷ്ട്രയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തി

Update: 2021-07-15 04:59 GMT

മുംബൈ: മഹാരാഷ്ട്ര സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തി. 61 വയസ്സില്‍ നിന്ന് 62 വയസ്സായാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ് പറഞ്ഞു. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മഹാരാഷ്ട്രയില്‍ കടുത്ത വാക്‌സിന്‍ ക്ഷാമമുണ്ടെന്നും ആവശ്യത്തിന് വാക്‌സിന്‍ അനുവദിക്കണമെന്നും തോപ് മന്ത്രിസഭാ യോഗത്തിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ പ്രതിമാസം മൂന്ന് കോടി ഡോസ് വാക്‌സിനാണ് വേണ്ടത്. പുതിയ ഡല്‍റ്റ വകഭേദം സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.