മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ബിജെപി കോര്‍ കമ്മിറ്റി യോഗം തുടങ്ങി. മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിന്റെ വസതിയിലാണ് യോഗംനടക്കുന്നത്. ഉദ്ദവ് താക്കറെ രാജി സമര്‍പ്പിച്ചതോടെ അടുത്ത തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യോഗം.
പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ സി ടി രവി, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍, പ്രവീണ്‍ ദരേകര്‍ തുടങ്ങിയവര്‍ കേന്ദ്ര നിരീക്ഷകരായി എത്തിയിട്ടുണ്ട്. സ്വതന്ത്ര എംഎല്‍എ രവി റാണയും യോഗത്തിനെത്തിയിട്ടുണ്ട്.
ഇതേ സമയം ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗോവയിലും വിമതര്‍ യോഗം ചേരുന്നുണ്ട്.
മന്ത്രിസഭാ രൂപികരണത്തെക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഷിന്‍ഡെ പറഞ്ഞിട്ടുണ്ടെങ്കിലും താമസിയാതെ അത് നടക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്ര മന്ത്രിസ്ഥാനങ്ങളെന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നിട്ടില്ലെന്നും അതേ കുറിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.