കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

Update: 2021-02-04 06:20 GMT

കുവൈത്ത് :കുവൈത്തില്‍ ഫഌറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. എറണാകുളം തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്. മങ്കഫ് ബ്ലോക്ക് നാലില്‍ യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് സമീപമുള്ള ഫഌറ്റിലാണ് സംഭവം നടന്നത്. അഹ്മദ് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലെ സെയില്‍സ് അസിസ്റ്റന്റായിരുന്നു വിനോദ്. പിതാവ്: മുരളീധരന്‍ നായര്‍, മാതാവ്: സതി മുരളീധരന്‍, ഭാര്യ: ജ്യോതി (കെഒസി നഴ്‌സ്ജിറ്റിസി). രണ്ട് കുട്ടികളുണ്ട്.




Tags:    

Similar News