കുവൈത്തില്‍ കൊവിഡ് ബാധിച്ചത് 658 പേര്‍ക്ക്

Update: 2021-01-29 18:33 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 658 പേര്‍ക്ക്. ഇന്ന് പുതുതായി മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. 516 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം ഒന്നര ലക്ഷം കടന്ന് 1,56,903 ആയി.

രാജ്യത്ത് ഇതുവരെ 1,64,108 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആറായിരത്തിനു മുകളിലെത്തിയിട്ടുണ്ട്. 6,247 പേരാണ് വിവിധ ആശുപത്രികളിലുളളത്.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു 49 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,338 പേരിലാണ് സ്രവപരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവപരിശോധന പൂര്‍ത്തിയാക്കിയവരുടെ എണ്ണം 15,12,251 ആണ്.